Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ പ്രസിഡന്റിന് കത്തെഴുതി ഐ.ഐ.ടി പൂര്‍വവിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിവിധ പ്രമുഖ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ഥികള്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് കത്തെഴുതി. ഇത്തരം നടപടികള്‍ അപലപിക്കുകയും, മുഴുവന്‍ സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം സ്ത്രീകളെ ‘ഓണ്‍ലൈന്‍ ലേലത്തിന്’ വെച്ചുള്ള ‘സുള്ളി ഡീല്‍സ്’, ‘ബുള്ളി ബായ്’ ആപ്പുകള്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് വിവിധ സ്ഥാപനങ്ങളിലെ പൂര്‍വിദ്യാര്‍ഥികള്‍ കത്തെഴുതിയിരിക്കുന്നത്. ‘തന്റേതായ ശബ്ദം ഉയര്‍ത്താന്‍ ധൈര്യപ്പെടുന്ന സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള സംസ്‌കാരത്തിന്റെ പ്രടനങ്ങളാണിത്’ -കത്തില്‍ പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ്, ആനന്ദിലെ പൂര്‍വവിദ്യാര്‍ഥികളാണ് കത്ത് എഴുതിയത്. ലേഡി ശ്രീറാം കോളേജ്, ഐ.ഐ.ടി ബോംബെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, എക്‌സ്.എല്‍.ആര്‍.ഐ, മിറാന്‍ഡ ഹൗസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ഥികളും കത്തിന്റെ ഭാഗമായി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles