Current Date

Search
Close this search box.
Search
Close this search box.

പിടിച്ചെടുക്കലിനെതിരെ എല്ലാ ഫലസ്തീന്‍ വിഭാഗങ്ങളും ഒന്നിക്കും: ഹമാസ്

ജറൂസലേം: വെസ്റ്റ് ബാങ്ക് അനധികൃതമായി പിടിച്ചെടുക്കുന്നതിനെതിരെ എല്ലാ വിഭാഗം ഫലസ്തീനികളും ഒന്നിക്കുമെന്ന് ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ്. ജൂലൈ 1 എന്നത് യഥാര്‍ത്ഥ രോഷത്തിന്റെ ദിനമാണ്. ഇസ്രായേലി കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിക്കെതിരെയും യു.എസിന്റെ നൂറ്റാണ്ടിലെ െകരാറിനെതിരെയും മുഴുവന്‍ ഫലസ്തീനികളും ഒറ്റക്കെട്ടായി രംഗത്തു വരുമെന്നും ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു.
”ഇസ്രായേലിന്റെ എല്ലാ പിടിച്ചെടുക്കലിനെതിരെ പോരാടുന്നതിനും രാജ്യം വിഭജിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള എറ്റവും നല്ല മാര്‍ഗ്ഗം ചെറുത്തുനില്‍പ്പാണ്, അതിന്റെ ഭാഗമാകാന്‍ ഗസ്സ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related Articles