Current Date

Search
Close this search box.
Search
Close this search box.

ആള്‍ ഇന്ത്യ മില്ലി ഇത്തിഹാദ് കോണ്‍ഫറന്‍സ്; ആലിക്കുട്ടി മുസ്ലിയാര്‍ പങ്കെടുക്കും

alikutty-musliyar.jpg

ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും ആള്‍ ഇന്ത്യ മില്ലി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ആള്‍ ഇന്ത്യ മില്ലി ഇത്തിഹാദ് കോണ്‍ഫറന്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയും പങ്കെടുക്കും.

2020 മാര്‍ച്ച് 21, 22 തിയ്യതികളില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ മുഖ്യ സെഷനില്‍ പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷ പ്രസംഗം നിര്‍വഹിക്കും. സമാപന സെഷനില്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും എന്ന വിഷയം അവതരിപ്പിക്കും.

സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി, ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസിഡണ്ട് മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്വി, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് പ്രസിഡണ്ട് മൗലാനാ സയ്യിദ് മുഹമ്മദ് റാഷിദ് മദനി, ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ പ്രസിഡണ്ട് മൗലാനാ ഹക്കീം മുഹമ്മദ് അബ്ദുല്ല മുഗീസി, മൗലാനാ അബ്ദുശുക്കൂര്‍ അല്‍ ഖാസിമി, അഡ്വ. സഫര്‍യാബ് ജീലാനി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

Related Articles