Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ ആഹ്വാനപ്രകാരം ലൈറ്റ് അണക്കാത്തതിന് ദലിത് കുടുംബത്തിനു നേരെ ആക്രമണം

ചണ്ഡീഗഢ്: ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് ലൈറ്റുകള്‍ അണക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ചില്ലെന്നാരോപിച്ച് ഹരിയാനയില്‍ ദലിത് കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ബുധനാഴ്ച ഹിന്ദു പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 31 പേര്‍ക്കെതിരെ ഹരിയാനയിലെ പല്‍വാല്‍ ജില്ല പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍ താനും കുടുംബവും ഒന്‍പത് മിനിറ്റ് നേരെ ലൈറ്റുകള്‍ അണച്ചിരുന്നതായി ധന്‍പാലും കുടുംബവും പറഞ്ഞു.

ഗുജ്ജര്‍ സമുദായത്തില്‍ പെട്ടവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഏപ്രില്‍ അഞ്ചിന് രാത്രി 9.30ന് ദലിത് കുടുംബത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും വീട്ടിലുണ്ടായിരുന്ന എട്ടു പേരെ ആക്രമിക്കുകയായിരുന്നു. ആക്രമികള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിച്ചെന്നും രാത്രി മുഴുവന്‍ വീട്ടില്‍ ലൈറ്റ് ഓഫാക്കാന്‍ ആവശ്യപ്പെട്ടതായും പരാതിക്കാരനായ ധന്‍പാല്‍ പറഞ്ഞു. ധന്‍പാലിനും അദ്ദേഹത്തിന്റെ മകനും മകളുടമടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ആക്രമമഴിച്ചുവിട്ടത്. ഇവര്‍ക്കെല്ലാം പരുക്കേറ്റിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളും വടികളും കല്ലുകളും മറ്റു ആയുധങ്ങളുമായാണ് ആക്രമി സംഘം എത്തിയത്. വീട്ടിലെ സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തതായും ധന്‍പാല്‍ പറഞ്ഞു. അതേസമയം, ലൈറ്റ് ഓഫാക്കുന്നതിനെച്ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണെന്നാണ് പൊലിസ് ഭാഷ്യം.

Related Articles