Current Date

Search
Close this search box.
Search
Close this search box.

അലീഗഢ് സര്‍വകലാശാല: കാരണമറിയിക്കാതെ സാഹിത്യോത്സവം റദ്ദാക്കി

ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്നുവന്ന സാഹിത്യോത്സവം എ.എം.യു ലിറ്റററി ഫെസ്റ്റിവല്‍ മുന്നറിയിപ്പും കാരണമൊന്നുമില്ലാതെ റദ്ദാക്കി. മെയ് 21,22,23 തീയതികളില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി രണ്ട് ദിവസം പൂര്‍ത്തിയാക്കി മൂന്നാം ദിവസമാണ് കാരണൊന്നുമറിയിക്കാതെ പൊടുന്നനെ റദ്ദാക്കുന്നതായി സര്‍വകലാശാല അഡ്മിന്‍ അറിയിച്ചത്. തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥി യൂനിയനും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തുവന്നു.

മെയ് 20, 21, 22 തീയതികളില്‍ യൂണിവേഴ്‌സിറ്റി ഡിബേറ്റിംഗ് ആന്‍ഡ് ലിറ്റററി ക്ലബിന്റെ (യു.ഡി.എല്‍.സി) നേതൃത്വത്തില്‍ കെന്നഡി ഓഡിറ്റോറിയത്തിലാണ് ഫെസ്റ്റിവല്‍ നടത്തിയത്. അലീഗഢ്് മുസ്ലിം യൂണിവേഴ്സിറ്റി (എ എം യു) അഡ്മിനിസ്ട്രേഷന്‍, തീരുമാനത്തിന് പിന്നിലെ കാരണങ്ങളൊന്നും നല്‍കാതെ ഔദ്യോഗികമായി കാമ്പസില്‍ നടക്കുന്ന സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസത്തെ പരിപാടി പെട്ടെന്ന് റദ്ദാക്കുകയായിരുന്നു.

‘ആദ്യ ദിവസം മുതല്‍, പരിപാടി റദ്ദാക്കാന്‍ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നു,രണ്ടാം ദിവസം ഞങ്ങള്‍ക്ക് പരിപാടി നടത്താന്‍ അനുമതി നിഷേധിച്ചെങ്കിലും ഭരണകൂടവുമായി ചര്‍ച്ച നടത്തിയാണ് ഞങ്ങള്‍ അത് ചെയ്തത്. മൂന്നാം ദിവസം ഞങ്ങളുടെ ഓഡിറ്റോറിയം തന്നെ താഴിട്ട് പൂട്ടി’. പേര് വെളിപ്പെടുത്താത്ത യു.ഡി.എല്‍.സി അംഗം പറഞ്ഞു. ഞങ്ങള്‍ അഡ്മിനെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതുവരെ തൃപ്തികരമായ കാരണങ്ങളൊന്നും അവര്‍ പറഞ്ഞിട്ടില്ല. പരിപാടി മൂലം ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് അവര്‍ അവകാശപ്പെട്ടത്. എന്നാല്‍ പരിപാടിയിലെ വിഷയങ്ങളോ സ്പീക്കറുകളോ ആയിരിക്കാം ഇവന്റ് റദ്ദാക്കാന്‍ കാരണമെന്ന് കരുതുന്നതായും അംഗം പറഞ്ഞു.

യൂണിവേഴ്‌സിറ്റിയുടെ സാംസ്‌കാരിക വിദ്യാഭ്യാസ കേന്ദ്രത്തിന് (CEC) കീഴിലാണ് UDLC വരുന്നത്. ഫെസ്റ്റ് മാറ്റിവെക്കാനുള്ള സന്ദേശം ആദ്യം പ്രഖ്യാപിച്ചത് സിഇസിയാണ്.

Related Articles