Current Date

Search
Close this search box.
Search
Close this search box.

അലിഗഢിന്റെ പേര് ഹരിഗഢാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: അലിഗഢിന്റെ പേര് മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശ്രമം. ഹരിഗഢ് എന്നാക്കി മാറ്റാനാണ് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയത്. പേര് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അധികാരികള്‍ യു.പി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് കത്ത് നല്‍കാന്‍ തീരുമാനിച്ചത്.

പേര് മാറ്റത്തിന് യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ സംസ്ഥാനത്തിന്റെ സ്ഥലങ്ങളുടെ പേര്മാറ്റ പട്ടികയിലെ ഒടുവിലത്തേതാകും ഇത്. നേരത്തെ അലഹാബാദിനെ പ്രയാഗ്‌രാജ് ആക്കി പുനര്‍നാമകരണം ചെയ്തിരുന്നു. 2019 ജനുവരിയില്‍ കുംഭമേളക്ക് മുന്നോടിയായിട്ടായിരുന്നു പേര് മാറ്റിയത്.

ബ്ലോക്ക് പഞ്ചായത്ത് നേതാക്കളായ കോറി സിംഗ്, ഉമേഷ് യാദവ് എന്നിവരുടെ നിര്‍ദേശത്തില്‍ നിന്നാണ് അലിഗഡിനെ ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്തതെന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.

Related Articles