Current Date

Search
Close this search box.
Search
Close this search box.

അലീഗഢില്‍ റോഡില്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നത് വിലക്കി

അലീഗഢ്: ഉത്തര്‍പ്രദേശിലെ അലീഗഢില്‍ പൊതുറോഡില്‍ വെച്ച് മതപരമായ ചടങ്ങുകള്‍ നടത്തുന്നത് വിലക്കി. ജില്ലാ മജിസ്‌ട്രേറ്റ് ആണ് അനുമതിയില്ലാതെ യാതൊരു മതചടങ്ങുകളും പൊതുനിരത്തുകളില്‍ വെച്ച് നടത്തരുതെന്ന് ഉത്തരവിട്ടത്. ഇവിടെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ റോഡില്‍ വെച്ച് മഹാ ആരതി എന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നു.

നേരത്തെ എല്ലാ ചൊവ്വ,ശനി ദിവസങ്ങളിലും ഇത്തരം പരിപാടി നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതി ഇടപെട്ട് പരിപാടി വിലക്കിയത്. പൊതു റോഡുകളില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് പ്രദേശത്തിന്റെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്നും ഇത് ക്രമസമാധാന നിലയെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനിമുതല്‍ നമസ്‌കാരമടക്കമുള്ള പ്രാര്‍ത്ഥനകള്‍ റോഡില്‍ വെച്ച് നടത്താന്‍ പാടില്ല. ആരാധന കര്‍മങ്ങള്‍ ക്ഷേത്രങ്ങളില്‍ വെച്ചോ മതസ്ഥാപനങ്ങളില്‍ വെച്ചോ നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

നേരത്തെ ഉത്തര്‍പ്രദേശിലെ ഹത്രാസ് നഗരത്തില്‍ മുസ്ലിംകള്‍ തെരുവില്‍ വെച്ച് നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു യുവ വാഹിനി എന്ന സംഘടന രംഗത്തു വന്നിരുന്നു. തുടര്‍ന്ന് മുസ്ലിംകള്‍ നമസ്‌കരിക്കുന്ന സമയത്ത് ‘ഹനുമാന്‍ ചാലിസ’ (ഹിന്ദു മത വിശ്വാസികളുടെ പ്രത്യേക തരം കീര്‍ത്തനം) ആലപിച്ചാണ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നത്. യു.പിയില്‍ പള്ളികള്‍ ഇല്ലാത്തതിനാല്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം മുസ്ലിംകള്‍ തെരുവുകളില്‍ വെച്ചാണ് നമസ്‌കരിക്കാറുള്ളത്. അതേസമയം, ഈദ് നമസ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ നമസ്‌കാരങ്ങള്‍ക്ക് വിലക്ക് ബാധകമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles