Current Date

Search
Close this search box.
Search
Close this search box.

അലി മണിക്ഫാന്റെ ജീവചരിത്രം ‘കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്:പത്മശ്രീ പുരസ്‌കാര ജേതാവും ശാസ്ത്ര ഗവേഷണ പ്രതിഭയുമായ അലി മണിക്ഫാന്റെ ജീവചരിത്ര ഗ്രന്ഥം, ‘പത്മശ്രീ അലി മണിക്ഫാന്‍ കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍’ പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രമുഖ ആര്‍ക്കിടെക്റ്റ് ഡോ. ജി. ശങ്കര്‍ (ചെയര്‍മാന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി) പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ കെ.വി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സദ്‌റുദ്ദീന്‍ വാഴക്കാട് രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്, തലശ്ശേരി പാനൂരിലെ ബി.എസ്.എം ട്രസ്റ്റാണ്. 272 പേജുകളില്‍, 31 അധ്യായങ്ങളുള്ള പുസ്തകം തീര്‍ത്തും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
പ്രകാശന പരിപാടിയില്‍ ബി.എസ്.എം ട്രസ്റ്റ് ചെയര്‍മാന്‍ ബാലിയില്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

അലി മണിക്ഫാന്‍, ജയന്ത് ഗാംഗുലി (ടെക്‌നിക്കല്‍ ഓഫീസര്‍, റീജിണല്‍ സയന്‍സ് സെന്റര്‍, കോഴിക്കോട്), എഞ്ചിനീയര്‍. മമ്മദ്‌കോയ (വൈസ് പ്രസിഡന്റ്, എം.എസ്.എസ്), ഡോ. പി. കെ അബ്ദുര്‍റസാഖ് സുല്ലമി (റിട്ടയേഡ് അസോസിയേറ്റ് പ്രഫസര്‍, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി), ഡോ. നഹാസ് മാള (പ്രസിഡന്റ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്), ഡോ. ഐ.പി അബ്ദുസ്സലാം (പ്രിന്‍സിപ്പല്‍, ദാറുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട്), ഡോ. സുബൈര്‍ ഹുദവി (ഡയറക്ടര്‍, ഖുര്‍ത്വുബ ഫൗണ്ടേഷന്‍, കിഷന്‍ഗഞ്ച്, ബീഹാര്‍), കെ. കെ സുഹൈല്‍ (ഡയറക്ടര്‍, ക്വില്‍ ഫൗണ്ടേഷന്‍, ഡല്‍ഹി), ഡോ. കോയക്കുട്ടി ഫാറൂഖി (റിട്ടയേഡ് പ്രഫസര്‍, റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, ഫറോഖ്), ഡോ. പി. എം അബൂബക്കര്‍ (മറൈന്‍ ബയോളജിസ്റ്റ്), ഡോ. പുത്തൂര്‍ മുസ്തഫ (റിട്ട. പ്രിന്‍സിപ്പല്‍, എന്‍.എ.എം കോളേജ്, കല്ലിക്കണ്ടി) തുടങ്ങിയവര്‍ സ്‌നേഹ ഭാഷണം നടത്തി.

Related Articles