Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: മുന്‍ പ്രസിഡന്റ് ബൂതഫ്‌ലിക്ക അന്തരിച്ചു

അള്‍ജിയേഴ്‌സ്: മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്ക അന്തരിച്ചു. 84 വയസ്സായിരുന്നു. മരണവാര്‍ത്ത പ്രസിഡന്‍സി വെള്ളിയാഴ്ച അറിയിച്ചു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ബൂതഫ്‌ലിക്ക രണ്ട് ദശാബ്ദത്തോളം ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയയില്‍ ഭരണം നടത്തി. സൈന്യത്തിന്റെയും ജനകീയ പ്രതിഷേധത്തിന്റെയും സമ്മര്‍ദ്ദഫലമായി ബൂതഫ്‌ലിക്ക 2019ല്‍ രാജിവെക്കുകയായിരുന്നു. അഞ്ചാം തവണയും അധികരാത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിനെതിരെ വ്യാപകമായി പ്രതിഷേധം രൂപപ്പെടുകയും തുടര്‍ന്ന് 2019 ഏപ്രിലില്‍ അദ്ദേഹം രാജിവെക്കുകയുമായിരുന്നു.

Related Articles