Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയന്‍ സൈനിക മേധാവി ജെയ്ദ് സലാഹ് അന്തരിച്ചു

അള്‍ജൈര്‍: അള്‍ജീരിയന്‍ സൈനിക മേധാവിയും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ ജെയ്ദ് സലാഹ് അന്തരിച്ചു. 79 വയസ്സായിരുന്നു. മാസങ്ങളോളം നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫ്‌ളിക്ക രാജിവെച്ചൊഴിഞ്ഞിരുന്നു. ഇതോടെ സലാഹിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിനാിരുന്നു രാജ്യത്തിന്റെ നിയന്ത്രണം. തിങ്കളാഴ്ച രാത്രി സ്‌റ്റേറ്റ് മീഡിയ ആണ് മരണവിവരം പുറത്തുവിട്ടത്. തലസ്ഥാനമായ അള്‍ജൈര്‍സിലെ സൈനിക ആശുപത്രിയില്‍ വെച്ച് ഹൃദായാഘാതം മൂലമായിരുന്നു മരണം. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി പൂര്‍ണ്ണമായും മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനിടെയാണ് സലാഹിന്റെ മരണം.

അള്‍ജീരിയയില്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന അബ്ദുല്‍ മജീദ് തബൂന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ മരണം.
മുന്‍ പ്രസിഡന്റായിരുന്ന അബ്ദുല്‍അസീസ് ബൂട്ടോഫ്ളിക്കയുടെ സര്‍ക്കാരില്‍ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നയാളാണ് അബ്ദുല്‍ മജീദ്.
മുന്‍ പ്രസിഡന്റിന്റെ അനുയായികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഇതംഗീകരിക്കാനാകില്ലെന്നും പ്രതിഷേധിച്ച് ജനങ്ങള്‍ നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് ദീര്‍ഘകാലം അള്‍ജീരിയയില്‍ ഏകാധിപത്യ ഭരണം കാഴ്ചവെച്ച ബൂട്ടോഫ്ളിക്ക രാജിവെച്ച് ഒഴിഞ്ഞിരുന്നു.

Related Articles