Current Date

Search
Close this search box.
Search
Close this search box.

അൾജീരിയൻ പത്രപ്രവർത്തകന് തടവ് വിധിച്ചതിൽ പ്രതിഷേധം

അൾജിയേഴ്സ്: പത്രപ്രവർത്തകൻ ഖാലിദ് ദരാരീനിക്ക് അൾജീരിയൻ കോടതി അപ്പീലിൽ രണ്ട് വർഷത്തെ തടവ് വിധിച്ചു. മൂന്ന് വർഷത്തെ ശിക്ഷയിൽ ഇളവ് വരുത്തിയാണ് പുതിയ വിധി വന്നിരിക്കുന്നത്. പത്രസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തെ മനുഷ്യവകാശ സംഘടനകൾ അപലപിച്ചു. കാസ്ബാ ട്രീബ്യൂൺ ന്യൂസ് സൈറ്റിന്റെ എഡിറ്ററും, റിപ്പോർട്ടേർസ് വിത്തൗട്ട് ബോർഡേർസിന്റെയും (RSF), ടി.വി 5 മാൻഡിന്റെയും (TV5 Monde) പത്രലേഖകനാണ് ഖാലിദ് ദരാരീനി. കഴിഞ്ഞ വർഷം രാജ്യത്തെ ജനാധിപത്യ അനുകൂല സംഘടനകളുടെ വാർത്ത കവർ ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചരുന്നു ദരാരീനി. നിരായുധരായി ആളുകളെ സംഘടിപ്പിക്കുക, ദേശീയ ഐക്യത്തിന് തുരങ്കംവെക്കുക എന്നീ കുറ്റുങ്ങളാണ് പ്രതിഷേധ സംഘടനകളുടെ വാർത്ത കവർ ചെയ്ത ഖാലിദ് ദരാരീനിക്ക് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്.

Related Articles