Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: അമീറ ബൊറോവിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു

അള്‍ജിയേഴ്‌സ്: പ്രമുഖ സര്‍ക്കാര്‍ വിമര്‍ശക അമീറ ബൊറോവിക്ക് അള്‍ജീരിയന്‍ കോടതി ഒരു വര്‍ഷം തടവ് വിധിച്ചു. രാജ്യത്ത് അടിച്ചമര്‍ത്തല്‍ വര്‍ധിച്ചുവരുന്ന അന്തരീക്ഷത്തിലാണ് തടവ് വിധിച്ചിരിക്കുന്നതെന്ന് ബൊറോവിയുടെ അഭിഭാഷകന്‍ പറഞ്ഞു. 44 വയസ്സുള്ള സ്ത്രീരോഗ വദഗ്ദധയായ ബറോവി ‘ഹറാക്ക്’ പ്രതിഷേധ സംഘടനയിലെ പ്രമുഖ പ്രവര്‍ത്തകയാണ്. കഴിഞ്ഞ ഏപ്രിലില്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബൂതഫ്‌ലീഖ രാജിവെക്കുന്നതിന് സമര്‍ദം ചെലുത്തിയത് ‘ഹറാക്ക്’ സംഘടനയാണ്. രണ്ട് കുട്ടികളുടെ മാതാവായ ബൊറോവിക്കെതിരെ ആറ് കേസുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിനെ അവഹേളിക്കുക, പ്രസിഡന്റ് അബ്ദുല്‍മജീദ് ടബൗണിനെ അധിക്ഷേപിക്കുക, ലോക്ഡൗണ്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ കേസുകളാണ് അവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

Related Articles