Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: പ്രക്ഷോഭം വിജയത്തിലേക്ക്, ബൂട്ടോഫ്‌ളിക്ക മത്സരിക്കില്ല

അള്‍ജൈര്‍: കഴിഞ്ഞ ഏതാനും ആഴ്ചകളായി അള്‍ജീരിയയെ പ്രതിസന്ധിയിലാക്കി അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം വിജയത്തിലേക്ക്. 82കാരനായ പ്രസിഡന്റ് ബൂട്ടോഫഌക്ക തുടര്‍ച്ചയായി അഞ്ചാം തവണയും രോഗശയ്യയില്‍ കിടന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെയാണ് പ്രധാനമായും ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നത്.

കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. മാസങ്ങള്‍ നീണ്ട ജനകീയ സമരങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബൂട്ടോഫഌക്ക് വിട്ടു നിന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 20 വര്‍ഷമായി അള്‍ജീരിയയില്‍ ബൂട്ടോഫഌക്കയുടെ നേതൃത്വത്തില്‍ ഏകാധിപത്യ ഭരണമാണ് അരങ്ങേറുന്നതെന്നാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്.

വീല്‍ചെയറിലിരുന്നാണ് ബൂട്ടോഫഌക്ക ഭരണം കൈയാളുന്നത്. രോഗശയ്യയില്‍ കിടന്ന് അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന പ്രസിഡന്റിനെ തങ്ങള്‍ക്കാവശ്യമില്ലെന്ന് ഉയര്‍ത്തിയാണ് യുവാക്കളും സ്ത്രീകളുമടക്കമുള്ളവര്‍ കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തിന്റെ പ്രധാന തെരുവുകള്‍ കൈയേറിയത്. സമരക്കാരെ സര്‍ക്കാര്‍ സൈന്യമുപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.

Related Articles