Current Date

Search
Close this search box.
Search
Close this search box.

‘സ്വേച്ഛാധിപത്യം വേണ്ട’ മുദ്രാവാക്യമുയര്‍ത്തി അള്‍ജീരിയന്‍ സ്വാതന്ത്ര്യ ദിന റാലി

അള്‍ജൈര്‍: രാജ്യത്ത് പുതിയ ജനാധിപത്യ ഭരണകൂടം നിലവില്‍ വരണമെന്നാവശ്യപ്പെട്ട് അള്‍ജീരിയയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് ജനങ്ങള്‍ തെരുവിലുറങ്ങിയത്. ‘സ്വേച്ഛാധിപത്യം വേണ്ട’ എന്ന മുദ്രാവാക്യമായിരുന്നു റാലിയില്‍ പ്രധാനമായും ഉയര്‍ന്നിരുന്നത്.മുന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫ്‌ളിക്ക കഴിഞ്ഞ ഏപ്രില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജി വെച്ചിരുന്നു.

രാജ്യത്ത് കനത്ത സുരക്ഷയും അധികാരികളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധവും നിലനില്‍ക്കുന്നതിനിടെയാണ് ജനങ്ങള്‍ സ്വാതന്ത്ര്യ ദിന റാലി നടത്തിയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു തലസ്ഥാനമായ അള്‍ജൈറില്‍ ജനാധിപത്യ അനുകൂല സമരാനുകൂലികള്‍ റാലി നടത്തിയത്. 1962ല്‍ ഫ്രഞ്ച് ഭരണത്തില്‍ നിന്നും രാജ്യം സ്വതന്ത്രമായതിന്റെ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. അള്‍ജൈറിനു പുറമെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും റാലി നടന്നു.

Related Articles