Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സിന്റെ ‘എല്ലാ ബഹുമാനവും’ വേണമെന്ന് അള്‍ജീരിയ

അള്‍ജിയേഴ്‌സ്: രാജ്യത്തോട് ഫ്രാന്‍സ് ‘പൂര്‍ണ ആദരവ്’ കാണിക്കണമെന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൗന്‍. വിസയുമായി ബന്ധപ്പെട്ട നയതന്ത്ര ഭിന്നതയും, ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയക്കെതിരെ ഫ്രാന്‍സ് നടത്തിയ വിമര്‍ശനാത്മക പ്രതികരണത്തെയും തുടര്‍ന്നാണിത്.

കൊളോണിയല്‍ ഫ്രാന്‍സ് മുന്‍ ഭരണാധികാരിയെ വംശഹത്യയുടെ പേരില്‍ അള്‍ജീരിയ കുറ്റപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അസ്വീകാര്യമായ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ഒക്ടോബര്‍ രണ്ടിന് പാരിസില്‍ നിന്ന് അംബാസിഡറെ അള്‍ജീരിയ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ക്ക് രാജ്യത്തെ വ്യോമാതിര്‍ത്തിയില്‍ അള്‍ജീരിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അള്‍ജീരിയന്‍ രാഷ്ട്രത്തിന് ‘പൂര്‍ണ ആദരവ്’ വകവെച്ച് നല്‍കുമെന്ന വ്യവസ്ഥയിലാണ് ഫ്രാന്‍സിലെ അള്‍ജീരിയന്‍ അംബാസിഡറെ തിരിച്ചയക്കുകയെന്ന് പ്രസിഡന്റ് തബൗന്‍ പ്രാദേശിക മാധ്യമങ്ങളോട് ഞായറാഴ്ച പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles