Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോയുമായി അള്‍ജീരിയ നയതന്ത്രബന്ധം വിച്ഛേദിച്ചു

അള്‍ജിയേഴ്‌സ്: മൊറോക്കോയുമായി രാജ്യം നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്ന് അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി റമദാന്‍ ലമാമ്‌റ. അയല്‍രാജ്യത്തിന്റെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അള്‍ജീരിയയുടെ നടപടി. ദശാബ്ദങ്ങളായി മൊറോക്കോയും അള്‍ജീരിയയും തമ്മില്‍ മോശം ബന്ധമായിരുന്നു. പ്രത്യേകിച്ച് പടിഞ്ഞാറന്‍ സഹാറ വിഷയത്തില്‍.

ഇന്ന് മുതല്‍ കിങ്ഡം ഓഫ് മൊറോക്കോയുമായി നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ അല്‍ജീരിയ തീരുമാനിച്ചതായി ലമാമ്‌റ പത്ര സമ്മേളനത്തില്‍ പറഞ്ഞു. അള്‍ജീരിയക്കെതിരായ ശത്രുത നടപടികള്‍ മൊറോക്കോ അവസാനിപ്പിച്ചിട്ടില്ല. ചൊവ്വാഴ്ച മുതല്‍ നയതന്ത്രബന്ധം വിച്ഛേദിക്കുന്നത് പ്രാബല്യത്തില്‍ വരും. എന്നാല്‍, ഓരോ രാഷ്ട്രങ്ങളിലെയും കോണ്‍സുലേറ്റ് തുറന്നുകിടക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊറോക്കോ വിദേശകാര്യ മന്ത്രി പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.

Related Articles