Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് ഗവണ്‍മെന്റിനെ വിമര്‍ശിച്ച് മുതിര്‍ന്ന ശിയാ നേതാവ് അല്‍ സിസ്താനി

ബഗ്ദാദ്: ഇറാഖിലെ രക്തചൊരിച്ചലിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനും സുരക്ഷാ സേനക്കുമാണെന്ന് മുതിര്‍ന്ന ശിയാ നേതാവ് ആയത്തുല്ല അലി അല്‍ സിസ്താനി വെള്ളിയാഴ്ച പറഞ്ഞു. ഓക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തില്‍ നൂറിലധികം ആളുകള്‍ മരണപ്പെട്ടത് അന്വേഷിച്ച് കണ്ടെത്തലുകള്‍ സമര്‍പ്പിക്കാന്‍ അധികാരികള്‍ക്ക് രണ്ടാഴ്ച സമയം നല്‍കിയതായി ശിയാ ആത്മീയ നേതാവ് അല്‍ സിസ്താനി പറഞ്ഞു. ആഴ്ചയിലെ പ്രധാന പ്രാര്‍ഥന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിവെക്കുന്നതിനായി പട്ടാളത്തെ നിയോഗിച്ചതിനെ അല്‍ സിസ്താനി അപലപിച്ചു. വെടിവെക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ഗവണ്‍മന്റ് കണ്ടെത്തണമെന്നും സുരക്ഷാ വിഭാഗമാണോ അതല്ല, അച്ചടക്കമില്ലാത്ത മറ്റുവിഭാഗമാണോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ആഴ്ചകളിലായി ആയിരക്കണക്കിന് യുവാക്കള്‍ ഭരണകൂടത്തിനെതിരായി തലസ്ഥാനമായ ബഗ്ദാദില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. അഴിമതിക്കും, തൊഴിലില്ലായ്മക്കും, പൊതുരംഗത്തുളള സേവനത്തിലെ അനാസ്ഥക്കുമെതിരായി ഭരണവിരുദ്ധ വികാരം രാജ്യത്ത് പൊട്ടിപുറപ്പെടുകയായിരുന്നു.

Related Articles