Current Date

Search
Close this search box.
Search
Close this search box.

തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് അല്‍ജസീറ

ദോഹ: ഖത്തര്‍ ആസ്ഥാനമായുള്ള പ്രമുഖ വാര്‍ത്ത ശൃംഖലയായ അല്‍ജസീറയുടെ സേവനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ചാനല്‍ രംഗത്ത്.

ചാനലിന്റെ ചില വാര്‍ത്താ പ്ലാറ്റ്‌ഫോമുകളും വെബ്സൈറ്റുകളും ‘ആക്സസ് ചെയ്യാനും തടസ്സപ്പെടുത്താനും നിയന്ത്രിക്കാനും’ ലക്ഷ്യമിട്ടുള്ള എല്ലാ ഹാക്കിംഗ് ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അല്‍ജസീറ അധികൃതര്‍ പറഞ്ഞു. ജൂണ്‍ അഞ്ചിനും എട്ടിനുമിടയിലുള്ള എല്ലാ ഹാക്കിങ് ശ്രമങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുകയും പരാജയപ്പെടുത്തുകയും ചെയ്‌തെന്നും പ്രസ്താവനയില്‍ പറയുന്നു.

ജൂണ്‍ ആറിന് വൈകീട്ടായിരുന്നു ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിട്ടത്. ഫലസ്തീനുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പരമ്പര ടെലിവിഷനിലൂടെ പുറത്തുവിടുന്നതിന് മുന്നോടിയായിരുന്നു അത്. ‘മറഞ്ഞിരിക്കുന്നത് വലുതാണ്’ എന്ന പേരില്‍ അറബിക് ഡോക്യുമെന്ററിയായിരുന്നു അത്.

അല്‍ ജസീറ ഈ സൈബര്‍ ആക്രമണങ്ങളെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ നിയമപരമായി നേരിടുമെന്ന് അറിയിക്കുകയും ചെയ്യുന്നു. ഇത്തരം ആക്രമണങ്ങള്‍ ധീരവും മാതൃകാപരവുമായ മാധ്യമപ്രവര്‍ത്തനം തുടരാനുള്ള അല്‍ ജസീറയുടെ ദൃഢനിശ്ചയം വര്‍ദ്ധിപ്പിക്കുകയേയുള്ളൂവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles