Current Date

Search
Close this search box.
Search
Close this search box.

അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ ‘ഫിഖ്ഹുല്‍ മുആസ്വിര്‍’ ആരംഭിച്ചു

ശാന്തപുരം: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ ശരീഅ ഫാക്കല്‍റ്റിക്ക് കീഴില്‍ പുതിയ മാസ്റ്റേഴ്‌സ് പ്രോഗ്രാം ‘ഫിഖ്ഹുല്‍ മുആസ്വിര്‍’ ആരംഭിച്ചു. അല്‍ ജാമിഅ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം എം.വി സലീം മൗലവി നിര്‍വഹിച്ചു.

അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വി.കെ അലി (പ്രസിഡന്റ്, ഇതിഹാദുല്‍ ഉലമാഅ് കേരള), ഡോ. കൂട്ടില്‍ മുഹമ്മദലി, ഹൈദരലി ശാന്തപുരം, കെ. കെ. മമ്മുണ്ണി മൗലവി, കെ. അബ്ദുല്‍ കരീം, കെ. എം. അശ്‌റഫ്, അബ്ദുസ്സലാം പുലാപറ്റ, ഡോ. മുഹ്‌യുദ്ദീന്‍ ഗാസി,അബ്ദുല്‍ വാസിഅ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-19 കാലയളവില്‍ ശരീഅ-ഉസ്വൂലുദ്ദീന്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ തെരഞ്ഞടുക്കപ്പെട്ട മികച്ച ഗവേഷണങ്ങള്‍ക്കുള്ള ഉപഹാരങ്ങളും സമര്‍പ്പിക്കപ്പെട്ടു.

Related Articles