Current Date

Search
Close this search box.
Search
Close this search box.

അല്‍ജാമിഅ അക്കാദമിക് കോണ്‍ഫറന്‍സ്

പെരിന്തല്‍മണ്ണ: ആത്മീയതയുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലൂന്നിയ ദര്‍ശനങ്ങളാണ് നാഗരികതകളുടെ നിര്‍മാണത്തില്‍ വിജയിച്ചതെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രഫസര്‍ ഡോ. ബദ്‌റാന്‍ ബിന്‍ മസ്ഊദ് ഹസനി. ‘ഖുര്‍ആനിക തത്വങ്ങളുടെ വെളിച്ചത്തില്‍ ലോകത്തിന്റെ പുനസംഘാടനം’ എന്ന തലക്കെട്ടില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് അക്കാദമിക്ക് എക്‌സലെന്‍സും ഖുര്‍ആന്‍ ഫാക്കല്‍റ്റിയും സംയുക്തമായി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ നഗരവല്‍കരണത്തിനും വികസനത്തിനും സംരക്ഷണത്തിനും ഖുര്‍ആന്‍ മികച്ച വഴികാട്ടിയാണ്. ഭൂമിയില്‍ മനുഷ്യ ജീവിതം സുഗമമാക്കാനും പുതിയൊരു ലോകം കെട്ടിപ്പടുക്കാനും ആവശ്യമായ ദര്‍ശനമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനുമായ ഡോ. ഇനായതുല്ലാഹ് അസദ് സുബഹാനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഖുര്‍ആന്റെ വെളിച്ചത്തില്‍ സംഹാരങ്ങളെ അതിജീവിച്ച് നിര്‍മാണപ്രവര്‍ത്തങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ നമുക്ക് സധ്യമാവേണ്ടതുണ്ടെന്നും വംശീയ വിവേചനങ്ങളുടെ കാലത്തും സഹോദര്യത്തിലധിഷ്ഠിതമായ നാഗരികതകളുടെ സ്രിഷ്ടിപ്പ് സാധിച്ചതാണ് പ്രവാചകന്മാരുടെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അധ്യക്ഷനായിരുന്നു. ഡോ. മുഹമ്മദ് മഹ്മൂദ് ജമ്മാല്‍, എം വി മുഹമ്മദ് സലിം മൗലവി, അല്‍ ജാമിഅ അസി. റെക്ടമാരായ ഇല്യാസ് മൗലവി, കെ. അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

സമൂഹത്തിന്റെ സന്തുലിതമായ പുനസംഘാടനം, നാഗരികതയുടെ നിര്‍മ്മാണത്തില്‍ മതമൂല്യങ്ങളുടെ പങ്ക്, ഭൂപരിപാലനത്തിന് ഖുര്‍ആന്‍ നല്‍കുന്ന പ്രാധാന്യം, സംസ്‌കരണപ്രക്രിയയില്‍ പരലോക വിശ്വാസത്തിന്റെ പങ്ക്, സാമ്പത്തിക പുരോഗതിയുടെ ഖുര്‍ആനിക മൂല്യങ്ങള്‍, സാമൂഹ്യനീതിയുടെ സാക്ഷാത്കാരത്തിന് ഖുര്‍ആനിന്റെ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഐ. എസ്. എം പ്രസിഡണ്ട്, ഡോ. ജാബിര്‍ അമാനി, കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (വാഫി) അസി. കോഡിനേറ്റര്‍ ഡോ. റഫീഖ് അബ്ദുല്‍ ബര്‍റ് വാഫി, അല്‍ ജാമിഅ ഫാക്കല്‍റ്റി ഓഫ് ഖുര്‍ആന്‍ ഡീന്‍ ഡോ. മുഹിയുദ്ദീന്‍ ഗാസി, ഉമറാബാദ് ദാറുല്‍ ഉലൂം വിദ്യാഭാസ സമിതി അംഗം ഹാഫിദ് അബ്ദുല്‍ അളീം അല്‍ ഉമരി, കെ.എം അഷറഫ്, അബ്ദുല്‍ വാസിഹ്, ബുഷീറുദ്ധീന്‍ ശര്‍ഖി, മുഹമ്മദ് യാസിര്‍, അബു റയാന്‍ ബുര്‍ഹാന്‍ അഹമ്മദ്, മുഹമ്മദ് ഇഷ്ത്താഖ് അഹമ്മദ്, ദീശാന്‍ അഹമ്മദ്, ഷമീര്‍ മുഹ്യുദ്ധീന്‍, അര്‍ജ്ജുമന്ദ് ഖാദര്‍ മുഹമ്മദ് അഫ്രോസ് ആലം നദ്വി, മുഹമ്മദ് ഹാഷിം, മുഹമ്മദ് മുസ്തഫ നൂരി, അക്മല്‍ ഫലാഹി, ടി. അര്‍ഷാദ്, മുഹമ്മദ് അബ്ദുസലാം, ഫഹീം അക്തര്‍, ഉമ്മര്‍ ജാവീദ്, അബ്ദുറഹ്മാന്‍ ഫലാഹി, മുഹമ്മദ് മുജാഹിദ്, നദീം ആലം തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Related Articles