Current Date

Search
Close this search box.
Search
Close this search box.

അല്‍ ജാമിഅ ഖത്തര്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുമായി സഹകരണത്തിന് ധാരണ

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയും ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുമായി അക്കാദമിക രംഗത്തെ സഹകരണകരാറില്‍ ഒപ്പു വെച്ചു. ഫാക്കല്‍റ്റി കൈമാറ്റം, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്, ഗവേഷക രംഗത്തെ സഹകരണം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍ തുടങ്ങിയവയാണ് ധാരണ പത്രത്തില്‍ ഉള്ളത്.

ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ അല്‍ ജാമിഅ അല്‍ ഇസ്ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദും ഖത്തര്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡീന്‍ ഡോ. ഇമാമുദ്ധീന്‍ അല്‍ ഷാഹിന്‍ ധാരണപത്രത്തില്‍ ഒപ്പു വെച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭാസ മേഖലയിലും ഇസ്ലാമിക ഗവേഷക രംഗത്തും വലിയ ചുവടുവെപ്പാണ് അല്‍ ജാമിഅ സാധ്യമാക്കിയതെന്നും ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുടെ ഏഷ്യയിലേക്കുള്ള കാല്‍വെപ്പാണ് അല്‍ ജാമിഅ അല്‍ ഇസ്ലാമിയയുമായുള്ള ധാരണയിലൂടെ സധ്യമായതെന്നും ഡോ. ഇമാമുദ്ധീന്‍ അല്‍ ഷാഹിന്‍ പറഞ്ഞു.

ആധുനിക വിദ്യാഭാസ രംഗത്തെ നൂതനമായ മേഖലകള്‍ പെട്ടന്നു തന്നെ സ്വായത്തമാക്കുന്ന ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണം ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭാസ രംഗത്ത് പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നും വമ്പിച്ച പരിഷ്‌കാരങ്ങള്‍ സധ്യമാവുമെന്ന് ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. തുര്‍ക്കി ഫാതിഹ് സുല്‍ത്താന്‍ മുഹമ്മദ് യൂണിവേഴ്‌സിറ്റി, തുര്‍ക്കി സല്‍ജൂക് യൂണിവേഴ്‌സിറ്റി, മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ഈജിപ്തിലെ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി, കുവൈത്ത് യൂണിവേഴ്‌സിറ്റി, സൗദി ഇമാം മുഹമ്മദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ വിവിധ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായി അല്‍ ജാമിഅ അല്‍ ഇസ്ലാമിയ അക്കാദമിക സഹകരണം നിലനില്‍ക്കുന്നുണ്ട്.

Related Articles