Current Date

Search
Close this search box.
Search
Close this search box.

അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍; ഐ.എസില്‍ ശക്തമായ സ്വാധീനമുണ്ടെന്നും ഇറാഖ്

ബാഗ്ദാദ്: ആഗോള ഭീകര സംഘടനയായ ഐ.എസ്.ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ ആണ് ഉള്ളതെന്നും അദ്ദേഹത്തിന് ഇപ്പോഴും ഐ.എസില്‍ വളരെ വലിയ സ്വാധീനമുണ്ടെന്നും ഇറാഖ് ഇന്റലിജന്‍സ് വിഭാഗമായ ഫാല്‍കണ്‍ സെല്‍ പറഞ്ഞു. ഫാല്‍കണ്‍ സെല്‍ മേധാവി അബൂ അലി അല്‍ ബസ്‌രിയെ ഉദ്ധരിച്ച് തിങ്കളാഴ്ച ഇറാഖി ദിനപത്രമായ അസ്സബാഹ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള കനത്ത തിരിച്ചടികളെത്തുടര്‍ന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദിയില്‍ നിന്നും കനത്ത ഭീഷണി നേരിടുന്നുണ്ടെന്നും തന്റെ അറബ്,വിദേശ രാജ്യങ്ങളിലെ അനുയായികളുടെ കൂടെ അദ്ദേഹം സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അല്‍ ബസ്‌രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ തടയുന്നതിനും സംഘടനയിലേക്കുള്ള നുഴഞ്ഞു കയറ്റം തടയുന്നതിനും കഴിഞ്ഞ കാലങ്ങളില്‍ ബാഗ്ദാദി വലിയ മുന്‍ഗണന നല്‍കിയിരുന്നു. അറബ്,വിദേശ അനുയായികള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമാണുള്ളത്. അവര്‍ അദ്ദേഹത്തെ അനുസരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles