Current Date

Search
Close this search box.
Search
Close this search box.

ജൂതവത്കരണത്തില്‍ നിന്നും അല്‍ അഖ്‌സയെ സംരക്ഷിക്കണം: മുസ്‌ലിം പണ്ഡിതര്‍

ജറൂസലേം: ഇസ്രായേലിന്റെ ജൂതവത്കരണത്തില്‍ നിന്നും മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത സഭ (IUMS) ആവശ്യപ്പെട്ടു. അധിനിവേശ നഗരമായ ജറുസലേമിന്റെയും അല്‍അക്‌സാ പള്ളിയുടെയും മേഖലയില്‍ ഇസ്രായേലി അധിനിവിഷ്ട സൈന്യവും ഭരണകൂടവും നടത്തുന്ന കൈയേറ്റത്തെ സഭ അപലപിച്ചു.

ഇത്തരം ‘ഗുരുതരമായ കുറ്റകൃത്യത്തിന്റെ’ പശ്ചാത്തലത്തില്‍ നഗരത്തെയും പള്ളിയെയും സംരക്ഷിക്കണമെന്നും പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അധിനിവേശ ജറുസലേമിലെ ബുറാക്ക് മതിലിനടുത്ത് ഇസ്രായേല്‍ നടത്തുന്ന പുതിയ ഉത്ഖനനത്തെക്കുറിച്ചുള്ള പ്രാദേശിക റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന.
അല്‍അഖ്‌സയിലെ നോബല്‍ സാങ്ച്വറിയോട് ചേര്‍ന്നുള്ള മതിലിനു മുന്നിലുള്ള ചത്വരം ജൂതവത്കരിക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും സംഘടന വാദിക്കുന്നു.

അറബ്, മുസ്ലീം ലോകത്തെ, പ്രത്യേകിച്ച് ഫലസ്തീന്‍ ലക്ഷ്യത്തോട് വിശ്വസ്തരായി നിലകൊള്ളുകയും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍, മാനുഷിക ഗ്രൂപ്പുകള്‍ എന്നിവര്‍ ഈ വിഷയത്തില്‍ ശക്തമായ അപലപനം രേഖപ്പെടുത്തണമെന്നും പണ്ഡിത സഭ ആവശ്യപ്പെട്ടു.

Related Articles