കോഴിക്കോട്: മുജാഹിദ് സംഘടനയായ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എന്‍ അബ്ദുല്ലത്തീഫ് മദനിയെ പ്രസിഡണ്ടായും ജനറല്‍ സെക്രട്ടറിയായി ടി കെ അഷ്‌റഫിനെയുമാണ് തെരഞ്ഞെടുത്തത്. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, അബൂബക്കര്‍ സലഫി, ശരീഫ് ഏലാങ്കോട് എന്നിവരാണ് വൈസ് പ്രസിഡന്റ്മാര്‍.
നാസിര്‍ ബാലുശ്ശേരി, ഹാരിസ് ബിന്‍ സലീം, സി പി സലീം, ഫൈസല്‍ മൗലവി, അബ്ദുല്‍ മാലിക് സലഫി എന്നിവരെ സെക്രട്ടറിമാരായും കെ. സജ്ജാദിനെ ട്രഷററായും തെരഞ്ഞെടുത്തു.
പണ്ഡിത സഭയായ ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയയുടെ പുതിയ ഭാരവാഹികള്‍.
ചെയര്‍മാന്‍ : കുഞ്ഞിമുഹമ്മദ് മദനി പറപൂര്‍. വൈസ് ചെയര്‍മാന്‍മാര്‍ : ഹുസൈന്‍ സലഫി, അബൂബക്കര്‍ സലഫി. കണ്‍വീനര്‍ : ശമീര്‍ മദീനി. ജോ : കണ്‍വീനര്‍മാര്‍: ഹംസ മദീനി, ശബിബ് സ്വലാഹി.
Facebook Comments