Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ എയര്‍വേസുമായുള്ള 6 ബില്യണ്‍ കരാര്‍ റദ്ദാക്കി എയര്‍ ബസ്

ദോഹ: ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസുമായുണ്ടാക്കിയിരുന്ന ആറ് ബില്യണ്‍ ഡോളറിന്റെ കരാര്‍ യൂറോപ്യന്‍ എയറോസ്‌പേസ് കമ്പനിയായ എയര്‍ ബസ് റദ്ദാക്കി. അവരുടെ പുതിയ എ321 യാത്ര ജെറ്റ് വിമാനങ്ങളുടെ കരാറാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ റദ്ദാക്കിയത്.

ഖത്തര്‍ എയര്‍വേസും എയര്‍ബസും തമ്മില്‍ എ350എസ് വിമാനങ്ങളുടെ പെയിന്റുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി തര്‍ക്കം നിലനിന്നിരുന്നു. വിമാനങ്ങളുടെ ബോഡിക്ക് നിലവാരം പോര എന്നാരോപിച്ചാണ് ഖത്തര്‍ എയര്‍വേസ് എയര്‍ബസുമായി അസ്വാരസ്യം ആരംഭിച്ചത്.
അടുത്തിടെ ഖത്തറിന് ഡെലിവറി ചെയ്ത എയര്‍ബസ് എ350 വിമാനങ്ങളിലെ പെയിന്റ് പൊട്ടുകയും ബോഡിയിലെ തൊലിയുരിക്കുകയും ചെയ്യുകയും മിന്നലാക്രമണത്തില്‍ നിന്ന് വിമാനത്തെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന മിശ്രിതത്തിന് കേടുകള്‍ ഉണ്ടെന്നും എയര്‍വേസ് പരാതിപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും എയര്‍വേസ് പുറത്തുവിട്ടിരുന്നു.

ഖത്തറിന്റെ 13 എയര്‍ബസുകള്‍ക്ക് ഭാരം കുറഞ്ഞതും ജെറ്റ് വിമാനം പോലെ ചെലവ് കുറഞ്ഞ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതുമെന്നും ആരോപണമുന്നയിച്ചിരുന്നു. ദീര്‍ഘദൂര യാത്രക്ക് ഉപയോഗിക്കുന്ന ഇവയുടെ നിലവാരതകര്‍ച്ചയെക്കുറിച്ചുമെല്ലാം ഖത്തര്‍ ആരോപണമുന്നയിച്ചു. എന്നാല്‍ എല്ലാ ആരോപണങ്ങളും എയര്‍ ബസ് അധികൃതര്‍ നിഷേധിക്കുകയും വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറായിരുന്നിമില്ല.

പ്രശ്നങ്ങളെ തുടര്‍ന്ന് ഡിസംബറില്‍, ഖത്തര്‍ എയര്‍വേയ്സ് എയര്‍ബസ് കമ്പനിയെ ലണ്ടനിലെ കോടതിയില്‍ വരെയെത്തിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ് കൊടുത്തത്.

തുടര്‍ന്ന് ഇപ്പോള്‍ ഖത്തറുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കിയിരിക്കുകയാണ് എയര്‍വേസ് കമ്പനി. എയര്‍ബസിന്റെ തീരുമാനം നിരാശയുണ്ടാക്കുന്നതും ഖേദിക്കുന്നതുമാണെന്നും വെള്ളിയാഴ്ച ഖത്തര്‍ എയര്‍വേസ് പറഞ്ഞു.

Related Articles