Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ വിമത കേന്ദ്രത്തില്‍ വ്യോമാക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു

അമ്മാന്‍: സിറിയയില്‍ വിമത കേന്ദ്രത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ ശക്തികേന്ദ്രത്തിലെ പ്രമുഖ മാര്‍ക്കറ്റിനു സമീപം സ്‌ഫോടനം നടന്നത്. തെക്കന്‍ ഇദ്‌ലിബിന് സമീപത്തെ ജനസാന്ദ്രതയുള്ള നഗരമായ മറാത് അല്‍ നുമാനിലാണ് വ്യോമാക്രമണം നടന്നത്. മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയായിരുന്നു.

റഷ്യന്‍ പ്രസിഡന്റ് പുടിനു സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിനും ദൈവം പ്രതികാരം ചെയ്യുമെന്നും സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്മാന്‍ അല്‍ യാസര്‍ പറഞ്ഞു. റഷ്യയും സിറിയയും ചേര്‍ന്ന് നടത്തുന്ന സംയുക്ത േേവ്യാമാക്രമണങ്ങള്‍ കൂടുതലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലോ മാര്‍ക്കറ്റുകളിലോ ആണെന്ന് വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ആക്രമണ വാര്‍ത്ത പുറത്തു വരുന്നത്. വിമതരെ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തുന്നത്.

Related Articles