Current Date

Search
Close this search box.
Search
Close this search box.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഖത്തര്‍ വിമാനം നാളെ

ദോഹ: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് നാളെ ആരംഭിക്കും. കഴിഞ്# ദിവസം പുറപ്പെടേണ്ടിയിരുന്ന വിമാനം അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. എയര്‍ ഇന്ത്യ തങ്ങളുടെ രാജ്യത്തെ പൗരന്മാരെ മടക്കിക്കൊണ്ടുപോകാന്‍ പണം വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു അനുമതി നിഷേധിച്ചത്. അങ്ങിനെയെങ്കില്‍ ഖത്തര്‍ എയര്‍വേസും സര്‍വീസ് നടത്താന്‍ സന്നദ്ധമാണെന്നായിരുന്നു അറിയിച്ചത്. എയര്‍ ഇന്ത്യക്ക് വിവിധ ഇളവുകളും നല്‍കിയിരുന്നു. എ

സാങ്കേതിക തടസ്സങ്ങള്‍ നീങ്ങി നാളെ പുറപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന അറിയിപ്പ്. ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ വൈകീട്ട് പ്രാദേശിക സമയം 4.30ന് പുറപ്പെട്ട് ബുധനാഴ്ച്ച പുലര്‍ച്ചെ 12.40ന് വിമാനം തിരുവനന്തപുരത്തെത്തും. കേന്ദ്ര വിദേശകാര്യമന്ത്രാലയും നോര്‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles