Current Date

Search
Close this search box.
Search
Close this search box.

അബ്ഹ വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂതികളുടെ ആക്രമണം

ജിദ്ദ: സൗദിയിലെ അബ്ഹ എയര്‍പോര്‍ട്ടിനു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ വ്യോമാക്രമണം. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യെമന്റെ അയല്‍പ്രദേശമായ തെക്കന്‍ സൗദിയിലെ അബ്ഹ സിവിലിയന്‍ വിമാനത്താവളത്തിനു നേരെ ആക്രമണമുണ്ടായത്. 9 സാധാരണക്കാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. യെമനിലെ അമല്‍ മാസിറാഹ് ടി.വി നെറ്റ്‌വര്‍ക് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 8 പേര്‍ സൗദി പൗരന്മാരും ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടിലെ സൈനിക വിമാനങ്ങള്‍ ലക്ഷ്യമിട്ടാണ് യെമനിലെ അന്‍സാറുള്ള മൂവ്‌മെന്റിന്റെ പിന്തുണയുള്ള വിമതര്‍ ആക്രമണം നടത്തിയത്.

നേരത്തെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ അബ്ഹ എയര്‍പോര്‍ട്ടിനു നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. അബ്ഹയിലെ യുദ്ധ വിമാനങ്ങള്‍ക്കു നേരെയാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നു. ജൂണ്‍ 12ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു. ജൂണ്‍ 23ന് നടത്തിയ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles