Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി മുന്‍ പ്രധാനമന്ത്രി അഹ്മദ് ദാവൂദ് എ.കെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

അങ്കാറ: തുര്‍ക്കി മുന്‍ പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. തന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്‍ തന്നെയാകും തന്റെ മുഖ്യ എതിരാളിയെന്നും അദ്ദേഹം സൂചന നല്‍കി.

‘ഞാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ്. ഇത് എന്റെ ചരിത്രപരമായി എന്റെ രാജ്യത്തോട് നിര്‍വഹിക്കുന്ന കടമയാണ്. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അഹ്മദ് ദാവൂദ് പറഞ്ഞു. 2009ലും 2014ലും 2016ലും അദ്ദേഹം തുര്‍ക്കിയുടെ പ്രധാനമന്ത്രി പദവി അലങ്കരിച്ചിരുന്നു. ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ഭരണപാര്‍ട്ടിയായ അക് പാര്‍ട്ടിയുടെ ഭാഗമായിരുന്നു അഹ്മദ്. അടുത്തിടെ അക് പാര്‍ട്ടിക്കെതിരെയും ഉര്‍ദുഗാനെതിരെയും വിമര്‍ശനമുന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

Related Articles