Current Date

Search
Close this search box.
Search
Close this search box.

ആഗ്രക്ക് പകരം അഗര്‍വാള്‍,മുസഫര്‍ നഗര്‍ ലക്ഷ്മി നഗര്‍; പേര് മാറ്റമാവശ്യപ്പെട്ട് ബി.ജെ.പി

ലക്‌നൗ: അലഹാബാദ് പ്രയാഗ്‌രാജും ഫൈസാബാദ് അയോധ്യയുമാക്കിയതിന് പിന്നാലെ ആഗ്രയുടെയും മുസഫര്‍ നഗറിന്റെയും പേര് മാറ്റാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ഭരണകൂടം. ഇതിനായി യോഗി സര്‍ക്കാറിനു മേല്‍ കനത്ത സമ്മര്‍ദ്ദമാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം ചെലുത്തുന്നത്.

ലോകത്തിലെ തന്നെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റി അഗര്‍വാള്‍ എന്നാക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. അതുപോലെ യു.പിയിലെ പ്രധാന നഗരമായ മുസഫര്‍ നഗറിന്റെ പേര് മാറ്റി ലക്ഷ്മി നഗര്‍ ആക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗാണ് ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. അഗര്‍വാള്‍ അല്ലെങ്കില്‍ അഗര്‍വാന്‍ എന്നാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
സംഗീത് സോം എം.എല്‍.എ ആണ് മുസഫര്‍ നഗറിന്റെ പേര് ജനങ്ങളുടെ ആവശ്യപ്രകാരം മാറ്റണമെന്നാവശ്യപ്പെട്ടത്. മുസ്‌ലിം നാമങ്ങളോടുള്ള കടുത്ത വിദ്വേഷം മൂലം ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായ നഗരങ്ങളുടെയും ചരിത്ര പ്രദേശങ്ങളുടെയും പേരുകള്‍ ഓരോന്നായി മാറ്റാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ഭരണകൂടം.

Related Articles