Current Date

Search
Close this search box.
Search
Close this search box.

കെ.എന്‍.എം: ടി.പി അബ്ദുല്ലകോയ മദനി വീണ്ടും പ്രസിഡന്റ്

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന പ്രസിഡന്റായി ടി.പി അബ്ദുല്ലകോയ മദനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം മുഹമ്മദ് മദനിയെ ജനറല്‍ സെക്രട്ടറിയായും പുളിക്കല്‍ ജാമിഅ: സലഫീയയില്‍ നടന്ന കെ.എന്‍.എം സമ്പൂര്‍ണ കൗണ്‍സില്‍ തെരഞ്ഞെടുത്തു. 29 അംഗ ഭരണസമിതിയും നിലവില്‍ വന്നു.

ടി.പി അബ്ദുല്ലകോയ മദനി, എം മുഹമ്മദ് മദനി എന്നിവര്‍ക്ക് പുറമെ പി.പി ഉണ്ണീന്‍കുട്ടി മൗലവി, നൂര്‍ മുഹമ്മദ് നൂര്‍ഷാ, എച്ച്. ഇ മുഹമ്മദ് ബാബു സേഠ്, പി.കെ കുഞ്ഞബ്ദുല്ല ഹാജി, പി.കെ അഹമ്മദ്, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ.സുല്‍ഫീക്കര്‍ അലി, സി.സി അബ്ദുല്‍ സലീം, എന്‍.എ.എം ഇസ്ഹാഖ് മൗലവി, കെ.എം.കെ ദേവര്‍ഷോല, വി.പി അബ്ദുസ്സലാം മാസ്റ്റര്‍, പി.കെ അബ്ദുല്ല ഹാജി, എന്‍ മുഹമ്മദ് , പി.കെ മുഹമ്മദ് കൈപമംഗലം, പി.കെ മുഹമ്മദ് മദനി, ടി.എച്ച് നസീര്‍, ഇ. അബ്ദുറഹിമാന്‍, എന്‍.കെ സിദ്ദീക്ക് അന്‍സാരി, പി.പി.എം അഷ്‌റഫ്, എന്‍.വി ഹാഷിം ഹാജി, സി.കെ പോക്കര്‍ മാസ്റ്റര്‍, യൂസുഫലി സ്വലാഹി, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ടി.പി അബ്ദു റസ്സാഖ് ബാഖവി, കെ.എ അബ്ദുല്‍ ഹസീബ് മദനി, ഹമീദ് അലി അരൂര്‍ എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍ ആണ്.

ടി.പി അബ്ദുല്ലകോയ മദനി ഇത് നാലാം തവണയാണ് തുടര്‍ച്ചയായി പ്രസിഡന്റ് പദവിയിലെത്തുന്നത്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ മദനി നേരത്തെ യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം, വഖഫ് ബോര്‍ഡ് മെമ്പര്‍ എന്നീ പദവികള്‍ വഹിച്ചു ജനറല്‍ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട എം.മുഹമ്മദ് മദനി കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയാണ്. പണ്ഡിത വിഭാഗമായ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയാണ്. സഹവരണാധികാരി സി.സി സലീം യോഗ നടപടികള്‍ നിയന്ത്രിച്ചു. എം.ടി അബ്ദുസ്സമദ് സുല്ലമി സ്വാഗതം പറഞ്ഞു.

Related Articles