Current Date

Search
Close this search box.
Search
Close this search box.

അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കണം: എം.എസ്.എം

തേഞ്ഞിപ്പലം: അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി െ്രെപവറ്റ് രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കണമെന്നവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. എം.കെ ജയരാജന്‍, സിന്റിക്കേറ്റ് മെമ്പര്‍ പ്രൊഫ. എന്‍.വി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് എം.എസ്.എം സംസ്ഥാന ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചു.

കോഴിക്കോട് സര്‍വകലാശാലക്ക് കിഴില്‍ റെഗുലര്‍, െ്രെപവറ്റ് വിഭാഗങ്ങളിലായി കാലങ്ങളായി നടന്നു വരുന്ന അഫ്‌സല്‍ഉല്‍ ഉലമ പ്രിലിമിനറി (+2 ഹ്യുമാനിറ്റീസ് തത്തുല്യം) 2020 21 അധ്യയന വര്‍ഷത്തെ റെഗുലര്‍ കോഴ്‌സുകള്‍ ആരംഭിക്കുകയും അധ്യയനം നടന്നുവരുകയും ചെയുന്നു. എന്നാല്‍ െ്രെപവറ്റ് മോഡില്‍ നടന്നു വരാറുള്ള അധ്യയന സംവിധാനത്തിന്റെ രജിസ്‌ട്രേഷന്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല.

ഈ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് ഈ കോഴ്‌സ് പ്രതീക്ഷിച്ച് കാത്തുനില്‍ക്കുന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം സാധ്യമാക്കുന്ന ഈ സംവിധാനം അടിയന്തിര നടപടിയിലൂടെ പുനഃസ്ഥാപിച്ച് പഠന സൗകര്യമൊരുക്കണമെന്നും 2019 -20 അധ്യയന വര്‍ഷത്തില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ പരീക്ഷ സംബന്ധിച്ച അവ്യക്തത തീര്‍പ്പാക്കി പരീക്ഷ ഉടന്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം എസ് എം ആവശ്യപ്പെട്ടു. ഭാരവാഹികളായ ഷാഹിദ് മുസ്ലിം ഫാറൂഖി, ജന. സെക്രട്ടറി സുഹ്ഫി ഇംറാന്‍, ട്രഷറര്‍ അമീന്‍ അസ്ലഹ് , ജോ.സെക്രട്ടറി, ശിബിലി മുഹമ്മദ് കൊടുവള്ളി, അഷ്മില്‍ എം.കെ. എന്നിവര്‍ സംബന്ധിച്ചു.

Related Articles