Current Date

Search
Close this search box.
Search
Close this search box.

ഭീതി മാറാതെ ഐ.എസില്‍ നിന്നും രക്ഷപ്പെട്ട ഫ്രഞ്ച് വനിതകള്‍

ദമസ്‌കസ്: ഐ.എസിന്റെ തടവറയില്‍ നിന്നും മോചിതരായി സിറിയയിലെത്തിയ ഫ്രഞ്ച് വനിതകളുടെ മനസ്സില്‍ നിന്ന് ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. സിറിയയിലെ കുര്‍ദ് മേഖലയിലെ ഐ.എസിന്റെ തടവറയില്‍ അകപ്പെട്ട രണ്ട് വനിതകളാണ് അവരുടെ ദുരിതാനുഭവങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മൂന്ന് കുട്ടികളുള്ള ഇരുവരും തങ്ങളുടെ നാടായ ഫ്രാന്‍സിലേക്ക് മടങ്ങണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഫ്രാന്‍സിലെ ലിയോണ്‍ മേഖലകളിലുള്ളവരാണിവര്‍. പേരും അഡ്രസ്സും കൃത്യമായി വെളിപ്പെടുത്താത്ത അവര്‍ മുഖപടം ധരിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

കഴിഞ്ഞ മാസങ്ങളിലായി അഞ്ഞൂറോളം വിദേശ വനിതകളെയാണ് ഐ.എസ് ഗ്രാമങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. യു.എസ് പിന്തുണയോടെയുള്ള കുര്‍ദ് സൈന്യം ഐ.എസ് മേഖലകള്‍ പിടിച്ചെടുത്ത സമയത്ത് ഐ.എസ് തടവറകളില്‍ നിന്ന് മോചിപ്പിച്ചവരാണിവര്‍. സിറിയയിലെ അവസാനത്തെ ഐ.എസ് പോരാളികളെയും കീഴടക്കിയെന്നാണ് കുര്‍ദ് സൈന്യം അവകാശപ്പെടുന്നത്. സിറിയയിലെ ബഗൗസ് ഗ്രാമം തങ്ങളുടെ അധീനതയിലാണെന്നും ഐ.എസ് പോരാളികള്‍ക്ക് ഇനി കീഴടങ്ങുക മാത്രമേ വഴിയുള്ളൂവെന്നും കുര്‍ദുകള്‍ അറിയിച്ചു.

Related Articles