Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: 18 വര്‍ഷത്തിനു ശേഷം യുവത പ്രതീക്ഷയിലാണ്

കാബൂള്‍: പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക നടത്തിയ അധിനവേശം ജനതയുടെ എല്ലാം കവര്‍ന്നെടുത്തുവെങ്കിലും പുതിയ പ്രത്യാശയിലാണ് അഫ്ഗാന്‍ യുവത. വ്യക്തികളുടെ അവകാശങ്ങല്‍ മെച്ചപ്പെട്ടുവരുന്നു. വിദ്യാര്‍ഥിനികള്‍ വിദ്യാലയങ്ങളിലേക്കും യുവതികള്‍ ജോലിക്കും പോയി തുടങ്ങി. സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനം സാധ്യമായിരിക്കുന്നു. എന്നിരുന്നാലും സാധാരണ അഫ്ഗാനികള്‍ക്ക് സുരക്ഷ സാഹചര്യം ഭയപ്പെടുത്തുന്നതുതന്നെയാണ്. ‘യുദ്ധം എല്ലാത്തിനെയും എല്ലാവരെയും നശിപ്പിച്ചുകൊണ്ടാണ് വിടവാങ്ങിയത്. എനിക്ക് എന്റെ കുടുംബം നഷ്ടപ്പെടുകയും പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്റെ കൈയില്‍ കിടന്ന് മരിക്കുകയും ചെയ്തു- ഈയിടെ പതിനെട്ടു വയസ്സ് തികഞ്ഞ മുഹമ്മദ് തഹരീര്‍ ബശീര്‍ പറഞ്ഞു.

2001 ഓക്ടോബറില്‍ അമേരിക്കയുടെ അധിനിവേശമാണ് താലിബാനെ ഭരണത്തില്‍നിന്ന് പുറംതള്ളുന്നത്. ആഭ്യന്തര യുദ്ധത്തിലേക്ക് തളളിവിട്ട ആ യുദ്ധത്തില്‍ പോലീസും സിവിലിയന്മാരുമടക്കം പതിനായിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിന്‍ലനടക്കമുളള അല്‍ഖഇദ നേതാക്കള്‍ക്ക് താലിബാന്‍ ഭരണാധികാരികള്‍ അഭയം നല്‍കിയെന്നാരോപിച്ചാണ് അമേരിക്ക അധിനിവേശം നടത്തിയത്.

Related Articles