Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ അവാര്‍ഡ് വീണ്ടും സലാഹിന്

ലിവര്‍പൂള്‍: ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് വീണ്ടും ഈജിപ്ത് ദേശീയ ടീമംഗവും ലിവര്‍പൂള്‍ എഫ്.സി താരവുമായ മുഹമ്മദ് സലാഹിന്. കഴിഞ്ഞ വര്‍ഷവും സലാഹിനായിരുന്നു ഈ അവാര്‍ഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചതിനും ഗോള്‍ വേട്ടയും പരിഗണിച്ചുമാണ് അവാര്‍ഡ്. 2018ല്‍ ഇരു ടീമിനുമായി 44 ഗോളാണ് സലാഹ് നേടിയത്.

ആഫ്രിക്കയിലെ ഫിഫ അംഗീകൃത കമ്മിറ്റിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ ആണ് സലാഹിനെ തെരഞ്ഞെടുത്തത്. 2017-18 സീസണില്‍ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡും സലാഹിനായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഫിഫ പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്റെ അന്തിമ പട്ടികയിലും സലാഹ് ഇടം പിടിച്ചിരുന്നു.

Related Articles