Current Date

Search
Close this search box.
Search
Close this search box.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പലായനം ചെയ്യുന്ന അഫ്ഗാനികള്‍- ചിത്രങ്ങള്‍ കാണാം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ കൈയടക്കിയതിന് പിന്നാലെ രാജ്യത്തുനിന്ന് ആയിരങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനായി ഞെട്ടോട്ടമോടുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങളുടെ തിക്കും തിരക്കും അനിയന്ത്രിതമായതിനെത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യം വെടിയുതിര്‍ക്കുകയും ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലേക്കുള്ള വഴികളെല്ലാം വാഹനങ്ങള്‍ കൊണ്ട് സ്തംഭിച്ചിരുന്നു. വിസയില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകാമെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്നായിരുന്നു ആളുകളുടെ ഒഴുക്ക്.

വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് റണ്‍വേയിലേക്ക് പാഞ്ഞുകയറിയ നൂറുകണക്കിന് പേര്‍ കിട്ടിയ വിമാനത്തിനകത്തേക്ക് ഇടിച്ചു കയറുന്നതും വിമാനത്തിന്റെ മുകളിലും ചിറകുകളിലും എന്‍ജിന്റെ ഭാഗത്തും കയറുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

വിമാനത്തിന്റെ ടയറില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്ത രണ്ട് പേര്‍ പിടിവിട്ട് താഴെ വീണ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നാണ് താലിബാന്‍ വൃത്തങ്ങള്‍ പറയുന്നത്. കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താനായി വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചതായി ചൊവ്വാഴ്ച അമേരിക്ക അറിയിച്ചു. കാബൂള്‍ നഗരത്തിലെയും വിമാനത്താവളത്തിലെയും സ്ഥിതിഗതികള്‍ വരച്ചുകാട്ടി അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികളായ, എ.എഫ്.പി, റോയിട്ടേഴ്‌സ്, എ.പി എന്നിവര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ കാണാം…

Related Articles