Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്‌ഫോടനം; 20 മരണം

കാബൂള്‍: തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കാബൂളിന് പടിഞ്ഞാറ് വിദ്യാഭ്യാസ കേന്ദ്രത്തെ ലക്ഷ്യംവെച്ചാണ് ചാവേര്‍ ബോംബാക്രമണമുണ്ടായതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശീഈകള്‍ താമസിക്കുന്ന ദശ്ത് അല്‍ബര്‍ശിയുടെ സമീപപ്രദേശത്തുള്ള കാജ് വിദ്യഭ്യാസ കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനം നടന്നതായും വിശദാംശങ്ങള്‍ പൊലീസ് പിന്നീട് അറിയിക്കുമെന്നും കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് പറഞ്ഞു. താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം പള്ളികള്‍ ലക്ഷ്യമിട്ടുള്ള വിവിധ സ്‌ഫോടനങ്ങള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യംവഹിച്ചത്. ശീഈകളെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഐ.എസ്.ഐ.എസ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles