Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍

കാബൂള്‍: സ്ത്രീകള്‍ ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. സ്ത്രീയും പുരുഷനും ഒരുമിച്ച് പാര്‍ക്കില്‍ പ്രവേശിക്കരുതെുന്ന താലിബാന്റെ ഉത്തരവിന് മാസങ്ങള്‍ക്ക് ശേഷമാണ് ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ വ്യാഴാഴ്ചയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2021ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുകയാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ ഉത്തരവ്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് താലിബാന്‍ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, മിഡില്‍-ഹൈ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥിനികളെ വിലക്കിയിട്ടുണ്ട്. അതുപോലെ, മിക്ക തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. സ്ത്രീ-പുരുഷ കൂടിച്ചേരലുകള്‍ ആളുകള്‍ അവഗണിക്കുന്നതിനാലാണ് നിരോധനം കൊണ്ടുവരുന്നതെന്ന് താലിബാന്‍ ധാര്‍മിക മന്ത്രാലയം വക്താവ് മഹുമ്മദ് ആഖിഫ് മുഹാജിര്‍ പറഞ്ഞു. സ്ത്രീകള്‍ ജമ്മുകളിലും പാര്‍ക്കുകളിലും പോകുന്നതിനുള്ള നിരോധനം ഈ ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആഖിഫ് മുഹാജിര്‍ അറിയിച്ചു.

സ്ത്രീകള്‍ക്ക് പാര്‍ക്കുകളും ജിമ്മുകളും പോകുന്നതിന് ആഴ്ചയിലെ വ്യത്യസ്ത ദിവസങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം ക്രമീകരിക്കാന്‍ താലിബാന്‍ കഴിഞ്ഞ 15 മാസത്തോളം പരമാവധി ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍, ഉത്തരവുകള്‍ അനുസരിക്കാതെ ലംഘിക്കപ്പെട്ടു. ഞങ്ങള്‍ക്ക് പാര്‍ക്കുകളും ജിമ്മുകളും അടക്കേണ്ടി വന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles