Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ മധ്യസ്ഥ ചര്‍ച്ച: സമാധാന നീക്കത്തിന് ഇരു വിഭാഗവും ധാരണയായി

ദോഹ: സംഘര്‍ഷ കലുഷിതമായ അഫ്ഗാനില്‍ സമാധാനം പുന:സ്ഥാപിക്കാനായി രണ്ടു ദിവസമായി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചര്‍ച്ച ഫലം കാണുന്നു. അഫ്ഗാന്‍ പ്രതിനിധികളും-താലിബാന്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കാന്‍ ആണ് ധാരണയായത്. യുദ്ധം മൂലം രാജ്യത്ത് സിവിലിയന്‍മാര്‍ മരിക്കുന്നത് പൂജ്യമാക്കി കുറക്കാന്‍ ഇരു വിഭാഗവും മധ്യസ്ഥ ചര്‍ച്ചയില്‍ ആഹ്വാനം ചെയ്തു. ഖത്തറിന്റെയും ജര്‍മനിയുടെയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച നടന്നത്.

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ മേധാവികള്‍,സിവില്‍ സൊസൈറ്റി അംഗങ്ങള്‍,താലിബാന്‍ അംഗങ്ങള്‍ തുടങ്ങി സ്ത്രീകളടക്കമുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അഫ്ഗാന്‍ സമാധാന ശ്രമങ്ങളുടെ സുപ്രധാന നടപടിയായാണ് താലിബാന്‍ ഇതിനെ കാണുന്നത്.
‘ജനങ്ങളുടെ അന്തസ്സിനെയും അവരുടെ ജീവിതത്തെയും സ്വത്തിനെയും ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും സിവിലിയന്‍ അപകടങ്ങള്‍ പൂജ്യമായി കുറയ്ക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്,’ ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇരു വിഭാഗവും പ്രസ്താവിച്ചു.

Related Articles