Current Date

Search
Close this search box.
Search
Close this search box.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ ഖശോഗിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

അങ്കാറ: ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായ മെയ് മൂന്നിന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിക്ക് ആദരമര്‍പ്പിച്ച് ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും.

ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും നീതി നടപ്പാക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് മാസം മുന്‍പ് യു.എസ് ഭരണകൂടം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഇന്ന്, ലോക മാധ്യമദിനത്തില്‍ സൗദി അറേബ്യയില്‍ അധികാരി വര്‍ഗ്ഗത്തെക്കുറിച്ച് സത്യം വിളിച്ചു പറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുകയാണെന്ന് ഫ്രീഡം ഫസ്റ്റ് എന്ന മനുഷ്യാവകാശ സംഘടന ട്വിറ്ററില്‍ കുറിച്ചു.

പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും തട്ടിക്കൊണ്ടുപോകുകയും കൊല്ലപ്പെടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും എം ബി എസിന്റെ നേതൃത്വത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സൗദി കോളമിസ്റ്റായ ജമാല്‍ ഖഷോഗിയെയടക്കം അനുസ്മരിക്കുന്നുവെന്നും സംഘടന ട്വീറ്റ് ചെയ്തു.

Related Articles