Current Date

Search
Close this search box.
Search
Close this search box.

സായിബാബയെ വിട്ടയക്കാനാവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എ.ബി.വി.പിയുടെ ക്രൂര മര്‍ദനം

ന്യൂഡല്‍ഹി: പ്രൊഫസര്‍ ജി.എന്‍ സായിബാബയെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എ.ബി.വി.പിയുടെ ക്രൂര മര്‍ദനം. വ്യാഴാഴ്ച 36ഓളം വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത മുന്നണിയാണ് പ്രതിഷേധ ക്യാംപയിന്‍ ആരംഭിച്ചത്. ആക്രമത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും ചെവിക്കും തലക്കുമാണ് അടിയേറ്റത്. അടികൊണ്ട് ചോര വാര്‍ന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ‘Campaign Against State Repression’ എന്ന പേരിലായിരുന്നു പരിപാടി.

ജയിലില്‍ കഴിയുന്ന ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയുടെ വടക്കേ കാമ്പസ് ഏരിയയിലായിരുന്നു പരിപാടി. സംഘര്‍ഷത്തില്‍ എബിവിപിയുടെ രണ്ട് അംഗങ്ങള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

കല്ലേറും ലാത്തിയും വടിയും ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രചാരണത്തിനെത്തിയ വിദ്യാര്‍ത്ഥികളെ 30ഓളം എബിവിപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഹിന്ദു റാവു ആശുപത്രിയിലാണ്. ആശുപത്രിക്ക് പുറത്തും എ.ബി.വി.പി ഗുണ്ടകള്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്.

Related Articles