Current Date

Search
Close this search box.
Search
Close this search box.

അബൂദബിയില്‍ മൂന്നിടത്ത് പൊട്ടിത്തെറി; ഡ്രോണ്‍ ആക്രമണമെന്ന് ഹൂതികള്‍

അബൂദബി: യു.എ.ഇയില്‍ മൂന്നിടത്ത് ഡ്രോണ്‍ ആക്രമണം. തലസ്ഥാനമായ അബൂദബിയിലും മുസഫയിലും മൂന്ന് എണ്ണ ടാങ്കറുകളാണ് ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് തീപിടിച്ചത്. രണ്ട് ഇന്ത്യക്കാരനും ഒരു പാകിസ്താനിയും കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവരുടെ പരുക്ക് ഗുരുതരമാണോ എന്നും അറിയില്ല. അപകടത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അബൂദബി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. അഡ്‌നോക് എണ്ണ ടാങ്കറിലടക്കം തീപിടുത്തമാണുണ്ടായതെന്നാണ് അബൂദബി ഭരണകൂടം അറിയിച്ചത്.

എന്നാല്‍, സംഭവത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി യെമനിലെ ഹൂതി വിമതര്‍ രംഗത്തു വന്നു. എണ്ണക്കമ്പനിയായ അഡ്‌നോകിന്റെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മേഖലയായ മുസഫ മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റൈ നിര്‍മ്മാണ സൈറ്റില്‍ തീപിടുത്തമുണ്ടായതായും അബുദാബി പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ഡ്രോണുകള്‍ വന്നിടിച്ചിട്ടാണ് തീപിടിച്ചതെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ ഹൂതികള്‍ ആണെന്ന് യു.എ.ഇ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് പറഞ്ഞു.

സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായേക്കാവുന്ന ഒരു ചെറുവിമാനത്തിന്റെ ഭാഗങ്ങള്‍ (ഡ്രോണ്‍) ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യെമനില്‍ തങ്ങള്‍ക്കെതിരെ സഖ്യമുന്നണിയിലുള്ള യു.എ.ഇക്കെതിരായ സൈനിക നടപടിയുടെ ഭാഗമായാണ് ആക്രമണമെന്നും “deep in the UAE” എന്നാണ് ഓപറേഷന്റെ പേരെന്നും ഹൂതി സൈനിക വക്താവ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles