Current Date

Search
Close this search box.
Search
Close this search box.

കാന്തപുരത്തെ യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി സന്ദര്‍ശിച്ചു

കോഴിക്കോട്: ആശുപത്രി ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി സന്ദര്‍ശിച്ചു. പ്രവാചക കുടുംബ താവഴിയിലെ പണ്ഡിത ശ്രേഷ്ഠനും അറബ് ലോകത്തെയും യൂറോപ്പ്-ഏഷ്യന്‍ രാജ്യങ്ങളിലെയും നിരവധി ഇസ്ലാമിക സര്‍വകലാശാലകളുടെ ഉപദേഷ്ടാവും സ്ഥാപകാംഗവുമാണ് ഹാശിമി. ലോകത്തെ നിരവധി അക്കാദമിക് സ്ഥാപനങ്ങളുമായി മര്‍കസിനെ ബന്ധിപ്പിക്കുന്നതില്‍ ഇദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മര്‍കസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. സന്ദര്‍ശനത്തില്‍ കാന്തപുരവുമൊത്ത് നില്‍ക്കുന്ന ചിത്രവും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

കേരളത്തിലെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ശൈഖ് അബൂബക്കറിന്റെ ഉന്നതമായ കാഴ്ചപ്പാടുകളും നിശ്ചയദാര്‍ഢ്യവും കര്‍മ്മോല്‍സുകതയുമാണെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ശൈഖ് അബൂബക്കര്‍ തിരിച്ചുവരുമെന്ന പ്രത്യാശയും പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നാളെ മര്‍കസ് നോളേജ് സിറ്റിയിലെ മസ്ജിദില്‍ നടക്കുന്ന ജുമുഅയിലും അലി അല്‍ ഹാശിമി പങ്കെടുക്കും.

Related Articles