Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ ക്ഷണപ്രകാരം അബ്ബാസ് തുര്‍ക്കിയിലേക്ക്

അങ്കാറ: ഫലസ്തീന്‍ അതോറിറ്റിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുര്‍ക്കിയിലേക്ക്. തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അബ്ബാസ് തിരിക്കുന്നത്. അങ്കാറയില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നും മിഡിലീസ്റ്റ് മോണിറ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീനിലെ നിലവിലെ മാനുഷിക സാഹചര്യങ്ങളും ഇസ്രായേല്‍-ഫലസ്തീന്‍ പോരാട്ടത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചാവിഷയമാകും. അധിനിവേശ വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളും അജണ്ടയിലുണ്ട്, സില്‍വാന്‍, ഷെയ്ഖ് ജര്‍റയുടെ അയല്‍പ്രദേശങ്ങള്‍, അല്‍-അഖ്‌സാ പള്ളി എന്നിവിടങ്ങളില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നുണ്ട്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് 700 ബില്യണ്‍ ഡോളര്‍ വാതക ശേഖരമാണ് ഈ മേഖലയില്‍ കണക്കാക്കുന്നത്.

Related Articles