Current Date

Search
Close this search box.
Search
Close this search box.

ലോകബാങ്കില്‍ നിന്നും വ്യവസ്ഥകളില്ലാതെ ഫണ്ട് തേടി അബ്ബാസ്

ജറൂസലേം: ലോകബാങ്കില്‍ നിന്നും വ്യവസ്ഥകളില്ലാതെ പണം നേടിയെടുക്കാനുള്ള ശ്രമത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മദൂദ് അബ്ബാസ്. ഇതിനായി ലോകബാങ്ക് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് അല്‍ വതന്‍ വോയിസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫലസ്തീനിന് അവശ്യ സഹായമായി നിരുപാധികം പണം ആവശ്യപ്പെട്ടാണ് അബ്ബാസ് ലോകബാങ്കിനെ സമീപിച്ചത്. ഫലസ്തീന്‍ അതോറിറ്റിക്ക് ഇസ്രായേല്‍ നല്‍കേണ്ട നികുതി റദ്ദാക്കിയതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഫലസ്തീനിനെതിരെ നിലവില്‍ ആഭ്യന്തരമായും ബാഹ്യമായും ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ഫലസ്തീന്‍ അതോറിറ്റിയുടെ മുന്നോട്ട് പോക്ക് അപകടത്തിലാണെന്നും അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles