Current Date

Search
Close this search box.
Search
Close this search box.

പോംപിയോയുടെ ഫോണ്‍ നിരസിച്ച് മഹ്മൂദ് അബ്ബാസ്

ജറൂസലേം: യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ ഫോണ്‍ കോള്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിരസിച്ചു. ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക കുടിയേറ്റ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പോംപിയെ അബ്ബാസിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതെന്ന് ഇസ്രായേലിലെ ജനറല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള നടപടിയുമായി യു.എസ് മുന്നോട്ടു പോകുന്നതിനിടെയാണ് യു.എസിന്റെ ഫോണ്‍വിളിയെന്ന് അല്‍ ഖുദ്‌സ് അറബിയും റിപ്പോര്‍ട്ട് ചെയ്തു.

യു.എസിന്റെ പൂര്‍ണ പിന്തുണയുള്ള വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹു വ്യക്തമാക്കിയത്. വിഷയം ഫലസ്തീന്‍ സര്‍ക്കാരുമായും ഫലസ്തീന്‍ അതോറ്റിയുമായും പി.എല്‍.ഒ ചര്‍ച്ച ചെയ്യുമെന്നും ജനറല്‍ റേഡിയോ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Related Articles