Current Date

Search
Close this search box.
Search
Close this search box.

മഹ്മൂദ് അബ്ബാസും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. യു.എസ് എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റിയതിനു ശേഷം ആദ്യമായിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ജറൂസലേമിന്റെ നിലവിലെ അവസ്ഥയില്‍ മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തി. വത്തിക്കാനിലെ അപ്പോസ്തലിക് കൊട്ടാരത്തില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുപത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി.

ജറൂസലേം വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സമയമാണിത്. അതിന്റെ സ്വത്വവും പുണ്യ നഗരിയുടെ വിശുദ്ധിയും സര്‍വ മത പ്രാധാന്യത്തെയും പരിഗണിക്കണമെന്ന് അദ്ദേഹം അടിവരയിട്ടു.

മൂന്ന് മതങ്ങള്‍ക്കും ഒരു പോലെ പുണ്യമുള്ള സ്ഥലമാണ് ജറൂസലേം. അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ മേയിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ വകവെക്കാതെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റിയത്.

Related Articles