Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തെരഞ്ഞെടുപ്പ് ചട്ടം പരിഷ്‌കരിച്ച് മഹ്മൂദ് അബ്ബാസ്

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ തെരഞ്ഞെടുപ്പ് ചട്ടം പരിഷ്‌കരിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. കഴിഞ്ഞ ദിവസം ഫലസ്തീന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്ഥാനാര്‍ത്ഥികള്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ രാഷ്ട്രീയ വ്യവസ്ഥകളില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന നിയമമാണ് എടുത്തുകളഞ്ഞത്. തെരഞ്ഞെടുപ്പില്‍ സ്ത്രീ പങ്കാളിത്തം 20 ശതമാനത്തില്‍ നിന്നും 26 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വെളളിയാഴ്ച മഹ്മൂദ് അബ്ബാസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലവനുമായി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ 48 മണിക്കൂറിനകം പ്രാബല്യത്തില്‍ വരുമെന്നും കമ്മീഷന്‍ പ്രതിനിധി പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കെതിരെ അപ്പീലുകള്‍ക്ക് ഇടം നല്‍കാതിരിക്കാനാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നും ഫലസ്തീന്‍ ഇലക്ഷന്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിഷാം കാഹില്‍ പറഞ്ഞു. ആറു മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ഫലസ്തീനിലെ ഇരു വിഭാഗമായ ഹമാസും ഫതഹും ഐക്യഖണ്ഡേന തീരുമാനത്തിലെത്തിയിരുന്നു.

Related Articles