Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: അന്നഹ്ദ നേതാവ് ഗന്നൂശിക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി ജഡ്ജി

തൂനിസ്: അന്നഹ്ദ നേതാവ് റാശിദ് ഗന്നൂശിക്കും മറ്റ് നിരവധി പേര്‍ക്കും യാത്രാ വിലക്ക് തുനീഷ്യന്‍ ജഡ്ജി പുറപ്പെടുവിച്ചു. അന്നഹ്ദ പ്രസ്ഥാനത്തിന്റെ രഹസ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലെ ജഡ്ജിയുടെതാണ് ഉത്തരവെന്ന് ജുഡീഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഈ തീരുമാനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഗന്നൂശി റോയിറ്റേഴ്‌സിനോട് പറഞ്ഞു. റാശിദ് ഗന്നൂശി സ്വതന്ത്രനാണെന്ന് രാജ്യത്തെ പിരിച്ചുവിട്ട പാര്‍ലമെന്റ് സ്പീക്കറിന്റെ അസിസ്റ്റന്റ് മാഹിര്‍ മദിയൂബ് പറഞ്ഞു. ശുക്‌രി ബില്‍ഈദിനും മുഹമ്മദ് അല്‍ബറാഹിമക്കും വേണ്ടി നിലകൊള്ളുന്ന സംഘടന തുനീഷ്യയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മൂടിവെച്ചതിന്റെ ഉത്തരവാദിത്തം ആരോപിച്ച് അന്നഹ്ദ നേതാക്കള്‍ക്കെതിരെ മുമ്പ് കേസ് ഫയല്‍ ചെയ്തിരുന്നു. ഈ ആരോപണങ്ങള്‍ അന്നഹ്ദ നിഷേധിക്കുകയും ഇത് പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles