Current Date

Search
Close this search box.
Search
Close this search box.

‘മധുരമൂറുന്ന ബാങ്ക് വിളി ശബ്ദം ഞങ്ങളെ ആകര്‍ഷിച്ചു’; തുര്‍ക്കിയില്‍ ദമ്പതികള്‍ ഇസ്‌ലാം സ്വീകരിച്ചു

അങ്കാറ: തുര്‍ക്കിയില്‍ താമസിക്കുന്ന സ്വിസ് ദമ്പതികള്‍ ഇസ്‌ലാം സ്വീകരിച്ചു. അഞ്ച് വര്‍ഷമായി തുര്‍ക്കിയിലെ മുഗ്‌ല പ്രവിശ്യയിലെ ഫത്ഹിയില്‍ താമസിക്കുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ജീന്‍ പിയറി കേണും നഴ്‌സായ ഫ്രാങ്കോയിസ് ഗബ്രിയേല്‍ ബെര്‍ത്തുമാണ് ഇസ്‌ലാം സ്വീകരിച്ചത്. മധുരമൂറുന്ന ബാങ്ക് വിളി ശബ്ദം തങ്ങളെ സ്വാധീനിച്ചതായി ദമ്പതികള്‍ പറഞ്ഞു. ഹസന്‍, ഗംസത് എന്നിങ്ങനെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചതായും ദമ്പതികള്‍ വ്യക്തമാക്കി. ‘അല്‍മുജ്തമഅ്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഫത്ഹി മുഫ്തിയായ കാമില്‍ ഒഖ്തായുടെ സാന്നിധ്യത്തില്‍ നടന്ന വിശുദ്ധ ഖുര്‍ആന്‍ പാരായണ പരിപാടിക്കിടെയാണ് സ്വിസ് ദമ്പതികള്‍ ഇസ്‌ലാം സ്വീകരിച്ചതെന്ന് അനദൊലു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബാങ്കിന്റെ ശബ്ദവും അയല്‍വാസികളുടെ ആരാധനകളും തങ്ങളെ ആകര്‍ഷിച്ചു. ഞങ്ങള്‍ മുസ്‌ലിംകളായി ജനച്ചിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഞങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ശേഷിക്കുന്ന ജീവിതം മുസിലിമായി ജീവിക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത് -ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍, ഫ്രഞ്ച് പൗരനായ എമില്‍ സെഹന്ദര്‍ തന്റെ തുര്‍ക്കി സുഹൃത്തക്കളുടെ സ്വാധീനത്താല്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles